അമ്മയുടെ കാഴ്ച്ചപ്പാടിലുളള ലോകം, ജീവിതം തുടങ്ങിയവയോടുളള വിയോജിപ്പുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് വന്നുകൊണ്ടിരുന്നു. 1973-ലായിരുന്നു 'എന്റെ കഥ' മലയാളനാടില്‍ പ്രസിദ്ധീകരിച്ചുവരാന്‍ തുടങ്ങിയത്. അന്നുമുതല്‍ അശ്ലീലമായ ഫോണ്‍വിളികളോ സന്ദേശങ്ങളോ കത്തുകളോ ഇല്ലാത്ത ദിവസങ്ങള്‍ അമ്മയുടെ ജീവിതത്തില്‍ ഇല്ലായിരുന്നു.